KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 33,376 പേർക്ക് കോവിഡ്; 308 മരണം; കേരളമൊഴിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം 8,366 മാത്രം

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 33,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25,010 എണ്ണം കേരളത്തിലാണ്. കേരളത്തിന് പുറത്ത് 8,366 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച്‌ ഇന്നലെ 308 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം 4,42,317 ആയി. ഇന്നലെ 32,198 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളത് 3,91,516 പേരാണ്. രാജ്യത്ത് ആകെ രോഗമുക്തരായത് 3,23,74,497 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,27,175 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. രാജ്യത്താകെ 73,05,89,688 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!