KSDLIVENEWS

Real news for everyone

എരിയപ്പാടിയുടെ യശസ്സ് ചന്ദ്രനോളം ഉയര്‍ത്തിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കൃഷ്ണമോഹന ഷാന്‍ബോഗിന് ജന്മനാട്ടില്‍ കിംഗ്‌സ്റ്റാര്‍ എരിയപ്പാടിയുടെ സ്വീകരണം

SHARE THIS ON

എരിയപ്പാടി: ഐഎസ്ആര്‍ഓയുടെ ചാന്ദ്രയാന്‍-3 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ ദൗത്യസംഘത്തിലെ പ്രധാനിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കാസര്‍കോട് എരിയപ്പാടി സ്വദേശിയായ കൃഷ്ണമോഹന ഷാന്‍ബോഗ് ജന്മനാട്ടിലെത്തി. താന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ പാടി വിദ്യാരണ്യ എ എല്‍ പി സ്‌കൂള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എരിയപ്പാടിയുടെ യശസ്സ് ചന്ദ്രനോളം ഉയര്‍ത്തിയ അദ്ദേഹത്തെ കാണാനും സ്വീകരിക്കാനും നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു. ക്ലബ് കമ്മിറ്റിയുടെ സ്‌നേഹാദരം അദ്ദേഹം ഏറ്റുവാങ്ങി. കിംഗ്‌സ്റ്റാര്‍ ജനറല്‍ സെക്രട്ടറി ഹാഷിം സി എം, പ്രസിഡന്റ് ബഷീര്‍ എ എന്നിവര്‍ ചേര്‍ന്ന് സ്‌നേഹോപഹാരം കൈമാറി. ചടങ്ങില്‍ കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും സംബന്ധിച്ചു.

എരിയപ്പാടിയിലെ വിഷ്ണു ഷാന്‍ബോഗ്-പ്രേമ ദമ്പതികളുടെ മകനായ കൃഷ്ണമോഹന ഷാന്‍ബോഗ് പാടി എ എല്‍ പി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാസര്‍കോട് ബി ഇ എം സ്‌കൂളിലും പുത്തൂരിലെ വിവേകാന്ദ കോളജിലും പഠിച്ചു. തുടര്‍ന്ന് ഭോപ്പാലില്‍ നിന്ന് ബിടെകും സൂറത്കല്ലില്‍ നിന്ന് എംടെകും നേടിയ അദ്ദേഹം ചാന്ദ്രയാന്‍-3 ദൗത്യത്തില്‍ റോക്കറ്റിലെ ഫ്യൂവല്‍ ലോഡിംഗ് വിഭാഗത്തില്‍ ജനറല്‍ മാനേജറായിരുന്നു. ഇന്ത്യയുടെ സുപ്രധാന ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ലും അദ്ദേഹം ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!