KSDLIVENEWS

Real news for everyone

റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിച്ച് നാട്ടുകാർ

SHARE THIS ON

മലപ്പുറം : എടവണ്ണ വടശ്ശേരിയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ കൊയിലാണ്ടി – നിലമ്പൂർ സംസ്ഥാന പാത ഉപരോധിക്കുകയാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ അപകടം തുടർകഥയാണെന്നും നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.

ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് അപകടത്തിൽ മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!