വെള്ളരിക്കുണ്ട് ഹസൈനാർ അനുകരണീയ വ്യക്തിത്വം

ആലംപാടി: വലിയമൂല ഖിളർ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു ബികെ ഹസൈനാർ വെള്ളരിക്കുണ്ട് സാധരണകാരനായി ജിവിച്ച് സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിച്ച അനുകരണീയ വ്യക്തിത്വമായിരുന്നെന്ന് വലിയമൂല ഖിളർ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി അനുസ്മരിച്ചു
പള്ളിപുനർനിർമാണത്തിലും മദ്രസ നിർമാണകാലത്തും മറ്റു ജമാഅത്തിന്റെ വികസനത്തിനായ് അക്ഷീണം പ്രയത്നിച്ച,പാവപ്പെട്ടവരുടെ വിഷയങ്ങൾ പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുകയും ചെയ്ത മാതൃക പൊതുപ്രവർത്തകനാണ് അദ്ദേഹം
കമ്മിറ്റി അഭിപ്രായപ്പെട്ടു
ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച വെള്ളരിക്കുണ്ട് ഹസൈനാർ അനുസ്മരണവും ദുആ മജ്ലിസും ഹസ്സൻ സഅദി വലിയമൂല ഉൽഘാടനം ചെയ്തു ജമാഅത്ത് ഖജാഞ്ചി ബിഎ അഹ്മദ് സഅദി അധ്യക്ഷത വഹിച്ചു
ഖാദർഅറഫ അനുസ്മരണ പ്രസംഗം നടത്തി
എകെ അബൂബക്കർ കരുമാനം,മഹമൂദ് തൈവളപ്പ്,ജനറൽസെക്രട്ടറി ബിഎ ഷാഫി സംസാരിച്ചു
ദുആമജ്ലിസിന് ഖിളർ ജുമാമസ്ജിദ് ഖത്തീബ് ശാക്കിർ സഅദി നേതൃത്വം നൽകി അനുസ്മരണത്തിൽ
മുസ്തഫ തൈവളപ്പ്,
ഇബ്രാഹിംമുസ്ലിയാർ,ഖാദർകണ്ടെത്തിൽ,ജമാഅത്ത് ഭാരവാഹികളായ ബിഎ മൊയ്തു,കബീർ അറഫ,യൂസുഫ്ഈച്ചു,
സിദ്ധീഖ്,അസ്ലംകൊറക്കോട്,റഷീദ്പ്ലാസ,
മഹല്ല് നിവാസികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു

