KSDLIVENEWS

Real news for everyone

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; സഹയാത്രികന്‍ പിടിയില്‍

SHARE THIS ON

മുംബൈ: വിമാന യാത്രക്കിടെ സ്ത്രീയെ ലൈംഗികമായി കടന്നാക്രമിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. മുംബൈയില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനം ഗുവാഹത്തി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അധികൃതര്‍ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. രാത്രി വൈകിയുള്ള ഫ്‌ലൈറ്റിനിടെ ക്യാബിന്‍ ലൈറ്റുകള്‍ അണഞ്ഞപ്പോള്‍ അടുത്തിരുന്നയാള്‍ തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് യാത്രക്കാരിയുടെ പരാതി. യുവതിയുടെ പരാതിയില്‍ അടിസ്ഥാനത്തില്‍ യുവാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!