KSDLIVENEWS

Real news for everyone

ഇസ്രയേലിൻ്റേത് ഭരണകൂട ഭീകരത: ഞങ്ങളെ വഞ്ചിച്ചു; നെതന്യാഹുവിനെതിരെ അതിരൂക്ഷവിമര്‍ശനം തുടര്‍ന്ന് ഖത്തര്‍

SHARE THIS ON

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച്‌ ഖത്തർ പ്രധാനമന്ത്രി. സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍-താനിയുടെ വിമർശനം.

ഇസ്രയേല്‍ ഖത്തറില്‍ നടത്തിയത് കാടത്തമെന്ന് അല്‍-താനി വിമർശിച്ചു. ദോഹയില്‍ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേല്‍ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല.

ഇസ്രയേല്‍ നടപടിയില്‍ എത്രമാത്രം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങള്‍ പരിഷ്കൃതരായ ആളുകളോടാണ് ഇടപെടുന്നതെന്ന് ഞങ്ങള്‍ കരുതി, പക്ഷേ ഇസ്രയേലിൻ്റെ പ്രവൃത്തി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഗസയില്‍ അടക്കം സമാധാനം കൊണ്ടുവരാമെന്ന അവസാന പ്രതീക്ഷ ഇല്ലാതാക്കി. വെടിനിർത്തല്‍ പ്രതീക്ഷകളും അസ്തമിച്ചു. ഇസ്രയേല്‍ നടത്തിയത് ഭീകരപ്രവർത്തനം. ഞങ്ങള്‍ ചതിക്കപ്പെട്ടുവെന്നും ജാസിം അല്‍-താനി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!