KSDLIVENEWS

Real news for everyone

കെ ഡി എസ് എഫ് ക്രിക്കറ്റ് ലീഗ് ഒക്ടോബർ 13ന്

SHARE THIS ON

ദമ്മാം : കാസറഗോഡ് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദല്ലാ അൽ ദമ്മാം കെ ഡി എസ് എഫ് – കെ യു സി എൽ 2022 ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 13 വ്യാഴാഴ്ച രാത്രി 10 മണിക്ക് ദമ്മാം ഗൂഖ ക്രിക്കറ്റ് അക്കാഡമി സ്റ്റേഡിയത്തിൽ വെച്ച് നടക്കും, ജില്ലയിലെ 8 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ പുലർച്ച വരെ നീണ്ടു നിൽക്കും, മാമാങ്കത്തിന് മുന്നോടിയായി നടന്ന ട്രോഫി – ജേഴ്സി പ്രകാശന ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളും ടീം പ്രതിനിധികളും പങ്കെടുത്തു, ട്രോഫി പ്രകാശനം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാലും ദമ്മാം കമ്മിറ്റി പ്രസിഡണ്ട് നവാസ് അണങ്കൂറും ചേർന്നു നിർവഹിച്ചു, ജേഴ്സി പ്രകാശനം നസീർ ഷാഫിക്ക് നൽകിക്കൊണ്ട് സാജു തെരുവത്തും നിർവഹിച്ചു, ക്രിക്കറ്റ് മാമാങ്കത്തിലേക്ക് മുഴുവൻ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!