തകര്‍ന്നടിഞ്ഞ് ഗാസ ; 1500 ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേല്‍

ജറുസലേം ഇസ്രയേല്‍– ഹമാസ് യുദ്ധം നാലുദിവസം പിന്നിട്ടപ്പോള്‍ ഗാസയില്‍ കൂട്ടക്കുരുതി. ഗാസ ധനമന്ത്രി ജവാദ് അബു ഷാംലയെ ഇസ്രയേല്‍ സൈന്യം വധിച്ചു.
തങ്ങള്‍ വധിച്ച 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തെന്നും സൈന്യം പറഞ്ഞു. ഇതിനു പുറമെ 1000 ഇസ്രയേലുകാരും 830 പലസ്തീൻകാരും കൊല്ലപ്പെട്ടതായാണ് ചൊവ്വ വൈകിട്ടുവരെയുള്ള വിവരം. 11 അമേരിക്കകാരും രണ്ടു റഷ്യക്കാരും നാലു ഫ്രഞ്ചുകാരുമടക്കം 13 രാജ്യങ്ങളിലെ പൗരര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഏഴു മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. വടക്കൻ ഗാസാമുനമ്ബിലെ അല്‍–- കരാമ മേഖലയില്‍ നിരോധിത ഫോസ്ഫറസ് ബോംബ് ഇസ്രയേല്‍ പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഗാസയിലെ ഏഴ് യുഎൻ ആശുപത്രിയടക്കം നിറഞ്ഞുകവിഞ്ഞു. മരുന്നുകള്‍ കിട്ടാതായി. തെരുവുകളില്‍ മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നു. ഗാസയിലെ അഭയാര്‍ഥി ക്യാമ്ബുകളിലേക്കും ഇസ്രയേല്‍ തുടര്‍ ആക്രമണം നടത്തുന്നു. യുദ്ധം തുടങ്ങിയത്
ഹമാസ് ആണെങ്കിലും അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഭീഷണിമുഴക്കി. ഗാസയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് ഓരോ തവണ ഇസ്രയേല്‍ ആക്രമണം നടത്തുമ്ബോഴും തങ്ങളുടെ പക്കലുള്ള ഒരു ബന്ദിയെവീതം കൊലചെയ്യുമെന്ന് ഹമാസും മുന്നറിയിപ്പ് നല്‍കി. ഗാസയിലേക്ക് പ്രവേശിക്കാൻ തയ്യാറായി ഇസ്രയേല്‍ മൂന്നുലക്ഷം സൈനികരെ സജ്ജരാക്കിയിട്ടുണ്ട്.
ഇസ്രയേലിന് പിന്തുണയുമായി പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുന്ന അമേരിക്ക, അവര്‍ക്ക് ആയുധങ്ങളും വൻതോതില്‍ എത്തിച്ചുതുടങ്ങി.കൂടുതല്‍ ആയുധം നല്‍കാൻ അമേരിക്കൻ കോണ്‍ഗ്രസിന്റെ അനുമതി നേടാനുള്ള ശ്രമത്തിലുമാണ്. ഗാസയിലേക്ക് ആയുധങ്ങള്‍ അയക്കാൻ തയ്യാറാണെന്ന് ഇറാഖിലെ ഷിയ നേതാവ് മുഖ്താദ അല സാദര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇസ്രയേല്‍, പലസ്തീൻ നേതാക്കളുമായി സംസാരിക്കുമെന്ന് റഷ്യ അറിയിച്ചു. പലസ്തീൻ അതോറിറ്റി ചെയര്‍മാൻ മഹമൂദ് അബ്ബാസ് റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.ഹമാസ് ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഇറാൻ നിഷേധിച്ചു. ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഈജിപ്തിനെയും- ഗാസയേയും ബന്ധിപ്പിക്കുന്ന റാഫ ഇടനാഴി ഒഴിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു.