KSDLIVENEWS

Real news for everyone

ഹമാസിന്റെ 2 നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ; സംഘർഷം യുഎസിന്റെ നയപരാജയമെന്ന് പുട്ടിൻ

SHARE THIS ON

ജറുസലം: ഇസ്രയേൽ വ്യോമസേനയുടെ ആക്രമണത്തിൽ ഹമാസിന്റെ ധന മന്ത്രി ജവാദ് അബു ഷംല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. ഇത് ഹമാസിന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു ഹമാസ് നേതാവ് സക്കറിയ അബു മമറിനെ വധിച്ചതായും ഇസ്രയേലി എയർ ഫോഴ്സ് (ഐഎഎഫ്)അവകാശപ്പെട്ടു. ഗാസയിൽ ആക്രമണം തുടരുന്നുവെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.  ഇസ്രയേലും ഹമാസും തമ്മിൽ ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ മരണം 1800 കടന്നു. ഗാസയിൽ മരിച്ചവരുടെ എണ്ണം 830 ആയി ഉയർന്നു. 4,250 പേർക്ക് പരുക്കേറ്റു. യുഎസിലെ ഇസ്രായേൽ എംബസി പറയുന്നതനുസരിച്ച്, ഇസ്രായേൽ ഭാഗത്ത് മരിച്ചവരുടെ എണ്ണം 1,008 ആയി ഉയർന്നു. 100-150 ഇസ്രയേലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ട്.  അതിനിടെ, സംഘർഷത്തിൽ യുഎസിനെതിരെ വിമർശനവുമായി റഷ്യ രംഗത്തെത്തി. പശ്ചിമേഷ്യ‌യിൽ കാണുന്നത് യുഎസിന്റെ നയപരാജയമാണെന്നും ഇരു വിഭാഗങ്ങളെയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ ആദ്യമായാണ് പുട്ടിൻ പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!