ട്രാം സര്‍വീസ് അബുദാബി നഗരത്തിലും ഓടിത്തുടങ്ങി

ട്രാം സര്‍വീസ് അബുദാബി നഗരത്തിലും ഓടിത്തുടങ്ങി. റീം മാളിനും റിക്സോസ് മറീന മാളിനുമിടയിലുള്ള 14 സ്റ്റോപ്പുകളിലൂടെയാണ് ഓട്ടോണമസ് റാപ്പിഡ് ട്രാൻസിറ്റിന്റെ (എ.ആര്.ടി.) സഞ്ചാരപാത.
200-ലേറെ യാത്രക്കാര്‍ക്കുവരെ ഒരേ സമയം ട്രാമില്‍ സഞ്ചരിക്കാനാവും. ദുബായ് മെട്രോക്ക് സമാനമായ ഇരിപ്പിടങ്ങള്‍, പനോരമിക് വിൻഡോകള്‍, ഡിജിറ്റല്‍ അറിയിപ്പ് സംവിധാനം എന്നിവയെല്ലാം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ ബസ് സര്‍വീസ് പോലെ ട്രാമുകള്‍ നഗരത്തിലൂടെ സഞ്ചരിക്കും. ചിലയിടങ്ങളില്‍ ഇവ നിര്‍ത്തിയിടാൻ പ്രത്യേകയിടങ്ങള്‍ തന്നെയുണ്ട്. ട്രാമുകള്ക്കുള്ള സ്റ്റോപ്പുകള്‍ സ്റ്റിക്കറുകള്‍കൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിരിക്കും.
ആദ്യ സര്‍വീസ് റീം മാളില്‍നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. അവസാന സര്‍വീസ് ഉച്ചയ്ക്ക് രണ്ടുമണിക്കാണ്. മറീന മാളില്‍ നിന്നുള്ള സര്‍വീസ് രാവിലെ 11-നാണ് തുടങ്ങുക. അവസാന സര്‍വീസ് മൂന്നിനാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഗൂഗിള്‍ മാപ്പുവഴിയും ഔദ്യോഗിക ആപ്പ് ഡാര്ബിയിലൂടെയും സമയമറിയാം.

