KSDLIVENEWS

Real news for everyone

തിരിച്ചടിയ്ക്കാൻ ഇസ്രായേലിനെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചാല്‍…; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാൻ

SHARE THIS ON

ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാൻ. തിരിച്ചടിക്കാൻ തയ്യാറെടുക്കുന്ന ഇസ്രായേലിനെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം ആസൂത്രണം ചെയ്യുന്ന സാഹചര്യത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അവരുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ അത്തരം ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അത്തരത്തില്‍ ഇസ്രായേലിന് നല്‍കുന്ന ഏതൊരു സഹായവും സ്വീകര്യമല്ലെന്നും ഇറാൻ അറിയിച്ചു.

വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച്‌ ടെഹ്‌റാനെതിരെ ഒരു ഗള്‍ഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ഗള്‍ഫ് രാജ്യങ്ങളും ഒരുമിച്ച്‌ സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച്‌ പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. നിലവിലെ സംഘർഷത്തില്‍ ഇസ്രായേലുമായി ഏതെങ്കിലും തരത്തില്‍ സഹകരിച്ചാല്‍ ഇറാൻ തങ്ങളുടെ എണ്ണ ശാലകളെ ആക്രമിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്.

ഗാസയിലും ലെബനനിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഹമാസിന്റെയും ഹിസ്ബുല്ലയുടെ നിരവധി പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ കൊലപ്പെടുത്തിയതിനും ലെബനനിലും ഗാസയിലും നടത്തിയ സൈനിക നടപടികള്‍ക്കുമുള്ള മറുപടിയെന്നോണം ഒക്ടോബ‍ർ 1ന് ഇസ്രായേലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച്‌ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി ഉണ്ടകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയത് മുതല്‍ പശ്ചിമേഷ്യ വലിയ യുദ്ധഭീതിയിലാണ്. ഇറാന്റെ വിശാലമായ എണ്ണപ്പാടങ്ങള്‍ ഇസ്രായല്‍ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഒക്‌ടോബർ 1 ന് ഇറാൻ ഇസ്രായേലിന് നേരെ 200 ഓളം റോക്കറ്റുകള്‍ വിക്ഷേപിച്ചു , അവയില്‍ ഭൂരിഭാഗവും ഇസ്രായേലി പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു നശിപ്പിച്ചു. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്തിയതിനും ലെബനനിലും ഗാസയിലും ഇസ്രായേല്‍ നടത്തിയ സൈനിക നടപടികളോടുള്ള പ്രതികരണമായിരുന്നു ഇത്. റിപ്പോർട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ തിരിച്ചടിക്കാൻ തയ്യാറെടുക്കുന്നു , വിശാലമായ ആക്രമണത്തിൻ്റെ ഭാഗമായി ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായി ചിലർ അഭിപ്രായപ്പെടുന്നു. ഇറാൻ്റെ എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാൻ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!