മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ സമ്മേളനം: ലൈറ്റ് ഓഫ് ഹോപ്പ് പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

കാസർകോട് : അനീതിക്കെതിരെ യുവതിയുടെ തിരുത്ത് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ സമ്മേളനത്തിന്റെ ഭാഗമായി “ലൈറ്റ് ഓഫ് ഹോപ്പ് പലസ്തീൻ” ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ ഉദ്ഘടാനം ചെയ്തു. തളങ്കര ഹകീം അജ്മൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, ടി ഇ മുക്താർ, എം എച്ച് അബ്ദുൽ ഖാദർ, മുസമ്മിൽ ടി എച്ച്, നൗഫൽ തായൽ, ജലീൽ തുരുത്തി, റഹിമാൻ തൊട്ടാൻ, അഷ്ഫാഖ് അബൂബക്കർ തുരുത്തി, മുസ്സമിൽ ഫിർദൗസ് നഗർ, ഹാരിസ് ബ്രദർസ്, ബഷീർ ചേരങ്കൈ, ഫൈസൽ പടിഞ്ഞാർ, സിദീഖ് ചക്കര, റഷീദ് ഗസ്സാലി നഗർ, ഖലീൽ ഷെയ്ഖ് കൊല്ലമ്പാടി, ഇഖ്‌ബാൽ ബാങ്കോട്, അനസ് കണ്ടത്തിൽ, നിയാസ് ചേരങ്കൈ, ശിഹാബ് ഊദ്, നൗഷാദ് കൊർക്കോട്, സിദീഖ് ചക്കര, സജീർ ബെദിര, സിയാൻ തളങ്കര, ഹസൻ പതിക്കുന്നിൽ, സഫ്‌വാൻ അണങ്കൂർ, നൗഫൽ നെല്ലിക്കുന്ന്, ഇർഷാദ് ഹുദവി ബെദിര, കബീർ ചേരങ്കൈ, റഷീദ് തുരുത്തി, ഹാഷിം ബി.എച്ച്, നവാസ് സി എ തുടങ്ങിയവർ പങ്കെടുത്തു.മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പൊതു സമ്മേളനം ശനിയാഴ്ച്ച ഉച്ചക്ക് 3 മണിക്ക് റാലിയോടെ തുടക്കം കുറിക്കും.
വൈകുന്നേരം 5:30 മണിക്ക് ദീനറിലെ തളങ്കര ഇബ്രാഹിം ഖലീൽ നഗറിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി അടക്കമുള്ള മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സംബന്ധിക്കുന്നു