ലോക്സഭയില്‍ രാഹുല്‍ ഗാന്ധി -അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി: ഭയപ്പെടുത്താൻ നോക്കേണ്ട ഏത് വെല്ലുവിളിയും നേരിടാൻ തയ്യാർ; രാഹുൽ ഗാന്ധി

ഭയപ്പെട്ട് പിൻമാറുന്നവരുടെ രക്തമല്ല എന്റെ ശരീരത്തിൽ ഓടുന്നത്.. ഈ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവരുടെ രക്തമാണ് എന്റെ സിരകളിൽ ഓടുന്നത് ഒരു വെല്ലുവിളിക്ക് മുന്നിലും മുട്ടുമടക്കില്ല.
എന്റെ അവസാന സ്വാസം വരേയും സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം തുടരും. എന്റെ ജീവിതം തന്നെ എന്റെ രാജ്യത്തിന് വേണ്ടി സമർപ്പിതമാണ്..നിങ്ങളുടെ ഏതൊരു ഭീഷണിക്ക് മുന്നിലും ഒട്ടും ഭയമില്ലാതെ സത്യത്തിനായുള്ള പോരാട്ടം തുടരും. രാഹുൽ ഗാന്ധി:

