തെരഞ്ഞെടുപ്പ് ചൂടകറ്റാൻ തണ്ണീർപന്തലൊരുക്കി എസ്.വൈ.എസ് നെല്ലിക്കട്ട യൂണിറ്റ്

നെല്ലിക്കട്ട: ഇന്ന് രാവിലെ മുതൽ ആരംഭിച്ച തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടുത്ത ചൂടിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് തണ്ണീർപന്തലൊരുക്കി എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ്. ജനുവരി 01 മുതൽ 17 വരെ കാസർകോട് നിന്ന് തിരുവനന്തപുരം വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ പ്രചാരണ ഭാഗമായാണ് തണ്ണീർ പന്തൽ സ്ഥാപിച്ചത്. ചെങ്കള പഞ്ചായത്തിലെ മൂന്നാം വാർഡ് ബൂത്തായ നെല്ലിക്കട്ട പി ബി എം ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്താണ് തണ്ണീർ പന്തൽ ഒരുക്കിയത്. സ്ഥാനാർത്ഥികൾ ഉൾപ്പെടെ നിരവധി വോട്ടർമാരാണ് തണ്ണീർ പന്തലിലെത്തി ദാഹമകറ്റിയത്. ഹാഫിസ് സഅദ് ഹിമമി സഖാഫി, സംശാദ് ഹിമമി സഖാഫി, മജീദ് എൽ. കെ, ബഷീർ ഇ പി, ബാത്തിഷ, അൽത്താഫ്, മുസ്സമ്മിൽ, അഫ്രാസ്, സകരിയ നേതൃത്വം നൽകി.



