ചെമ്മനാട് പഞ്ചായത്ത് വിവിധ വാർഡുകളിൽ കള്ളവോട്ട് ആരോപണം; ബൂത്തുകളിൽ സംഘർഷാവസ്ഥ

മേൽപറമ്പ്: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 15, 18, 19, വാർഡിലെ വിവിധ ബൂത്തുകളിലായി കള്ളവോട്ട് നടന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. മുസ്ലിം ലീഗ് ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണമാണ് പ്രാദേശിക നിരീക്ഷകരും വോട്ടർമാരും മുന്നോട്ടുവെച്ചിരിക്കുന്നത്.
വോട്ടുചെയ്യാനെത്തിയ കട്ടക്കാലിലെ ഒരു വീട്ടമ്മ, തന്റെ വോട്ട് നേരത്തെ തന്നെ മറ്റൊരാൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. തുടര്ന്ന്, സംഭവപരമ്പര പരിശോധിച്ച് പോളിംഗ് ഓഫീസർ അവരെ ടെണ്ടർ വോട്ട് ചെയ്യാൻ അനുവദിച്ചു.
ജില്ലാ മുസ്ലിം ലീഗ് നേതാവിന്റെ മകന്റെ പേരിലുള്ള ഐഡി കാർഡുമായി വോട്ടുചെയ്യാൻ എത്തിയ യുവാവിനെ പോളിംഗ് ഏജന്റുമാർ തടഞ്ഞുവെച്ചതായി ആരോപണം. ചോദ്യം ചെയ്യലിനിടെ യുവാവ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി പറയുന്നു.
ഗൾഫിൽ ഉള്ളവരുടെ പേരിൽ വോട്ട് ചെയ്യാൻ ശ്രമിച്ച പത്തോളം യുവാക്കളെയുംബുർഖ ധാരികളെയും ,പോളിംഗ് ഏജന്റുമാർ തടഞ്ഞുവെച്ചെങ്കിലും,ശ്രദ്ധ ക്ഷണിക്കാത്ത നിമിഷങ്ങൾ ഉപയോഗപ്പെടുത്തി ചിലർ കള്ളവോട്ട് ചെയ്യുന്നതിൽ വിജയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

