സ്വര്‍ണവില പവന് 240 രൂപകൂടി 36,920 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ടു. ഇതോടെ സ്പോട് ഗോൾഡിന്റെ വിലവർധന 0.2ശതമാനത്തിലൊതുങ്ങി. ഔൺസിന് 1,847.96 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 49,328 രൂപയായി താഴ്ന്നു. വെള്ളിയുടെ വില 0.22 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 65,414 രൂപയുമായി.

