ഒരു ചിക്കൻ ഷവർമ്മയിൽ എത്ര കലോറി ഉണ്ടെന്ന് അറിയാമോ ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കുന്ന മാംസാഹാരം ഏതെന്ന് ചോദിച്ചാല്‍ അത് ചിക്കന്‍ അല്ലെങ്കില്‍ കോഴിയിറച്ചി ആണെന്ന് പറയാം. രുചി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ചിക്കന്‍ നല്‍കുന്നുണ്ട്.
ഫിറ്റ്നസ് പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കന്‍. കാരണം ചിക്കന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (യുഎസ്‌ഡിഎ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനില്‍ 143 കലോറി ഊര്‍ജ്ജം, 24.11 ഗ്രാം പ്രോട്ടീന്‍, 2.68 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3.12 ഗ്രാം ഫാറ്റ് എന്നിവയുണ്ട്. ഒപ്പം കാത്സ്യം, അയണ്‍, സോഡിയം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ചിക്കനില്‍ അടങ്ങിയിട്ടുണ്ട്.
കോഴിയിറച്ചി കൊണ്ടുള്ള പല വിഭവങ്ങളും ഇന്ന് നമ്മുടെ പ്രിയ ഭക്ഷണമായി മാറിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ചിക്കന്‍ ഷവര്‍മ്മ. അറബിനാടുകളില്‍ സുലഭമായി ലഭിക്കുന്ന ചിക്കന്‍ ഷവര്‍മ്മ മലയാളികള്‍ക്കും ഏറെ പ്രിയമാണ്.

ബ്രെഡും ചിക്കനും സവാളയും വെള്ളരിക്കയും തൈരും വെളുത്തുള്ളിയുമൊക്കെ ഉപയോഗിച്ച് വീട്ടില്‍ തന്നെ നല്ല അസ്സല്‍ ഷവര്‍മ്മ തയാറാക്കാനും കഴിയും. എന്നാല്‍ ഒരു ചിക്കന്‍ ഷവര്‍മ്മയില്‍ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് അറിയാമോ? 392.3 കലോറിയാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്.