KSDLIVENEWS

Real news for everyone

വീണ്ടും പിടിമുറുക്കുന്നു; രണ്ട് ലക്ഷത്തോടടുത്ത് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ; 442 മരണം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു. 1.94 ലക്ഷം കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കേസുകൾ 1.5 ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 442 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 11.5 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തേക്കാൾ കൂടുതലാണിത്. രാജ്യത്ത് ഇതുവരെയായി 4,868 ഒമിക്രോൺ കേസുകളാണുള്ളത്. ഒമിക്രോൺ ബാധിതർ കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.

1,281 പേരാണ് അവിടെ ഒമിക്രോൺ ബാധിച്ചിരിക്കുന്നത്. 645 കേസുകൾ റിപ്പോർട്ട് ചെയ്ത രാജസ്ഥാനാണ് തൊട്ടു പിറകിൽ. ഡൽഹിയിൽ 546 പേരും കർണാടകയിൽ 479 പേരും കേരളത്തിൽ 350 പേരും ഒമിക്രോൺ ബാധിച്ച് ചികിത്സയിലാണ്. രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ 10 ലക്ഷത്തിനടുത്താണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!