KSDLIVENEWS

Real news for everyone

സൗദി വനിതകളെ വിവാഹം കഴിക്കുന്നവര്‍ക്ക് ഇനി പൗരത്വം നല്‍കും; പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ

SHARE THIS ON

റിയാദ്: സൗദി വനിതകളെ വിവാഹം കഴിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാമെന്ന് സൗദി ഭരണകൂടം. കര്‍ശന ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇതനുസരിച്ച്‌ പൗരത്വം നല്‍കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഭേദഗതിക്ക് അനുമതി നല്‍കിയത്.

സൗദി സ്ത്രീകളെ വിവാഹം കഴിച്ച്‌ സൗദിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. അയല്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ സൗദി വനിതകളെ വിവാഹം കഴിച്ചവര്‍ വര്‍ഷങ്ങളായി രാജ്യത്താണ് കഴിയുന്നത്. ചട്ടങ്ങള്‍ പാലിച്ചവരാണെങ്കില്‍ ഇവര്‍ക്ക് പൗരത്വം ലഭിക്കും. പൗരത്വ അപേക്ഷ നല്‍കാനുള്ള പ്രധാന നിബന്ധനകള്‍ ഇവയാണ്. 1-അപേക്ഷകന് സൗദി ഇഖാമ അഥവാ താമസരേഖ ഉണ്ടാകണം. 2- പത്ത് വര്‍ഷം സൗദിയില്‍ പൂര്‍ത്തിയാക്കിയിരിക്കണം. 3- പെരുമാറ്റ ദൂഷ്യത്തിനോ ക്രിമിനല്‍ നടപടിക്കോ കേസുള്ള ആളാകരുത്. 4- ആറ് മാസത്തിലേറെ ഏതെങ്കിലും കേസില്‍ ജയിലില്‍ കഴിഞ്ഞവരാകരുത്. 5- അറബി ഭാഷ നന്നായി സംസാരിക്കാന്‍ കഴിയണം. 6- രാജ്യത്തിനാവശ്യമായ തൊഴില്‍ ചെയ്യുന്നയാളാകണം. ഇത്രയും പാലിച്ചാല്‍ മതി, സൗദിയില്‍ പൗരത്വം ലഭിക്കും.

ഇവരുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുന്ന മുറക്കും പൗരത്വം നല്‍കും. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഉത്തരവിറക്കിയത്. പൗരത്വം നേടുന്നതിന് മുന്നേ പിതാവ് മരണപ്പെട്ടു പോയാലും മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുന്ന മുറക്ക് പൗരത്വം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!