20,000 കൈക്കൂലി; വിജിലൻസ് പിടിയിലായ കാസര്‍കോട് പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ക്ക് സസ്പെൻഷൻ

കാസർകോഡ്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എകെ മോഹനനെയാണ് വൈസ് ചാൻസലർ ഇൻ ചാർജ് പൊഫ. കെ സി ബൈജു സസ്പെൻഡ് ചെയ്തത്. താൽക്കാലിക അധ്യാപന നിയമനത്തിനായി 20,000 രൂപ വാങ്ങുന്നതിനിടെ ഇന്നലെയാണ് എകെ മോഹൻ വിജിലൻസ് പിടിയിലായത്.

