യുഎഇ ഭരണകൂടത്തിന് ഇനി പുതിയ മുഖം; പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അബുദാബി: യുവജന മന്ത്രി ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍ നെയാദി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്കു മുൻപാകെയാണ് യുഎഇയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
യുവജന മന്ത്രി സുല്‍ത്താൻ അല്‍ നെയാദി, ധന, സാമ്ബത്തിക മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദല്‍ അല്‍ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അല്‍ ദഹാക് അല്‍ ഷംസി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
യുഎഇ പ്രസിഡന്റിന്റെ രാജ്യാന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫിസ് മേധാവിയായി മറിയം ബിൻത് മുഹമ്മദ് അല്‍ മുഹൈരിയും ഇന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മുൻപാകെ അധികാരമേറ്റു.

