ചെർക്കള പുതിയ ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്ക് പിഴ ചുമത്തി തുടങ്ങി.

ചെർക്കളയിലെ പുതിയ ബസ് സ്റ്റാൻഡിൽ കയറാതെ ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കി പോകുന്നതിനാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് കഴിഞ്ഞ ദിവസം ബസ് തടയൽ സമരം നടത്തുകയും വിദ്യാനഗർ സി ഐ പ്രമോദ് വ്യാപാരികളുമായി ചർച്ച നടത്തി സ്റ്റാൻഡിൽ കയറാത്ത ബസുകൾക്ക് പിഴ ചുമത്തും എന്ന ഉറപ്പിന്മേൽ സമരം നിർത്തുകയും ചെയ്തു. തുടർന്ന് ഇന്ന് ചെർക്കള ടൗണിൽ സ്ഥാപിച്ച ക്യാമറ പരിശോദിച്ചു സ്റ്റാൻഡിൽ കയറാത്ത ബസുകൾക്ക് (KL 60 U 7029, KL14W7275 ) വിദ്യാനഗർ പോലീസ് 1000 രൂപ പിഴ ഈടാക്കി.

