KSDLIVENEWS

Real news for everyone

അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത് – ചെന്നിത്തല

SHARE THIS ON

കൊച്ചി: യു.ഡി.എഫ്. മന്ത്രി സഭയുടെ കാലത്ത് താൽക്കാലികമായി നിയമിച്ചവരെയാണ് ഈ സർക്കാർ സ്ഥിരപ്പെടുത്തിയെതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നിയമിച്ച സി.പി.എമ്മുകാർക്കാണ് ഈ സർക്കാർ സ്ഥിരനിയമനം നൽകിയത്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്ത് നിയമിച്ച പാർട്ടിക്കാരെ ഇപ്പോൾ സ്ഥിരപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം കഴിഞ്ഞവരെയാണ് സ്ഥിരപ്പെടുത്തിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ പത്ത് വർഷം പൂർത്തിയായവർ അച്യുതാനന്ദൻ സർക്കാരിന്റെ അവസാനകാലത്ത് നിയമിക്കപ്പെട്ടവരാണ്. റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലിയില്ലാതെ വരികയും അതേസമയം ലക്ഷണക്കിന് പിൻവാതിൽ നിയമനങ്ങൾ നടത്തുകയും ചെയ്തപ്പോളാണ് യുവാക്കൾ ആത്മരോഷം പ്രകടിപ്പിച്ച് കൊണ്ട് സമരരംഗത്തിറങ്ങിയത്. അതിന് യു.ഡി.എഫിന്റെ തലയിൽ കയറിയിട്ട് എന്ത് കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സെക്രട്ടറിയേറ്റിൽ സമരം നടത്തുന്നവർ റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ശരിയില്ല. റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നില്ലന്ന് പറഞ്ഞ് ഈ സമരം ചെയ്യുന്നവർ തന്നെ കഴിഞ്ഞ കാലങ്ങളിൽ ഇറക്കിയ പ്രസ്താവനകളും ഫേസ് ബുക്ക് പോസ്റ്റുകളും ഇപ്പോൾ ചർച്ചയാണ്. അപ്പോൾ സർക്കാരിനാണ് ഈ വിഷയത്തിൽ ഇരട്ടത്താപ്പുള്ളതെന്ന് മനസിലാകും. അതുകൊണ്ട് ഇവരുടെ സമരം ന്യായമായ രീതിയിൽ ചർച്ച ചെയ്ത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തെയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സമരം ചെയ്യുന്നവരിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. സമരം ചെയ്യുന്നടിത്തെല്ലാം രമേശ് ചെന്നിത്തലയുടെ മുഖം കാണാമെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ചെറുപ്പക��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!