KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡ് ദുരന്തം: രണ്ടു പേരെ കൂടി ജീവനോടെ കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് 204 പേരെ

SHARE THIS ON

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തിൽ ഇതുവരെ 36 മൃതദേഹങ്ങൾ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സർക്കാർ. ദുരന്തത്തിൽപ്പെട്ട രണ്ടുപേരെകൂടി ഇതിനോടകം രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്ട്രേട്ട് സ്വാതി ഭദോരിയ പറഞ്ഞു.

തപോവൻ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾ നീക്കാനുള്ള ഡ്രില്ലിങ് രക്ഷാപ്രവർത്തക സംഘം ആരംഭിച്ചിട്ടുണ്ട്. മുപ്പതോളം പേർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. ധൗളിഗംഗ നദിയിൽ ജലനിരപ്പുയർന്നതിനു പിന്നാലെ ഇവിടുത്തെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നു.

തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഓക്സിജൻ ലഭ്യമാക്കാനുള്ള ജീവൻ രക്ഷാ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുടെ സംഘം.

ഐ.ടി.ബി.പി., എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്., സൈന്യം എന്നിവരുടെ സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. വ്യാഴാഴ്ച ധൗളിഗംഗയിലെ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതിനു മുൻപ്, 120 മീറ്ററോളം താഴ്ചയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നു. 180 മീറ്ററോളം താഴെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!