തര്‍ക്കം’ബി’ലെവലില്‍;മമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് ഷാ;മകന്റെ കാര്യം പറയൂവെന്ന് മമത

കൊൽക്കത്ത: മരുമകനും പാർലമെന്റംഗവുമായ അഭിഷേക് ബാനർജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയനീക്കത്തിലാണ് മമതാ ബാനർജിയെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. കൂച്ച് ബെഹാറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് മമതാ ബാനർജിയെ അമിത് ഷാ കടന്നാക്രമിച്ചത്. എന്നാൽ, പിന്നീട് മറ്റൊരു പൊതുയോഗത്തിൽ ഷായുടെ മകനെ പരാമർശിച്ച് മമത ബാനർജി തിരിച്ചടിച്ചു. ഇരുവരുടേയും പരസ്പരമുള്ള കൊമ്പുകോർക്കൽ B vs B (bhatija Vs beta) എന്ന നിലയിലാണ് ചർച്ച ചെയ്യപ്പെട്ടത്.
“ദരിദ്രരുടെ ഉന്നമനം അഥവാ ഗരീബ് കല്യാൺ ആണ് മോദി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മമത സർക്കാരിന്റെ ലക്ഷ്യം ഭതീജാ കല്യാൺ(മരുമകന്റെ ഉന്നമനം)ആണ്. ദിലിപ് ഘോഷ് മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിൽ മരുമകനെ മുഖ്യമന്ത്രിയായി മമത ഇതിനോടകം പ്രഖ്യാപിക്കുമായിരുന്നു”. വ്യാഴാഴ്ച നടന്ന ആദ്യ പ്രചാരണയോഗത്തിൽ അമിത് ഷാ മമതയ്ക്കെതിരെ ആരോപണമുന്നയിച്ചു.
മണിക്കൂറുകൾക്ക് ശേഷം കൊൽക്കത്തയിൽ നടന്ന യോഗത്തിൽ അമിത് ഷായ്ക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി. “ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകും”. മമത തിരിച്ചടിച്ചു.
താക്കുർനഗറിൽ നടന്ന രണ്ടാമത്തെ യോഗത്തിലും അമിത് ഷാ മമതക്കെതിരെ ആക്രമണം തുടർന്നു. ചില സാഹചര്യങ്ങളാൽ ബംഗാളിലെ തന്റെ ആദ്യപരിപാടി റദ്ദാക്കിയപ്പോൾ ദീദി അതിയായി ആഹ്ലാദിച്ചതായും ഏപ്രിലിൽ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ താൻ ഇടയ്ക്കിടെ ബംഗാളിൽ വന്നു പോകുമെന്നും തൃണമുലിനെ പരാജയപ്പെടുത്തുമെന്നും ഷാ പറഞ്ഞു.
ഞങ്ങൾ ഷായെ സ്വാഗതം ചെയ്യുന്നു, ഇവിടെ വന്ന് പ്രചാരണം നടത്തിക്കോളൂ, പ�

