ബാവിക്കര തടയണ: ആദ്യ എസ്റ്റിമേറ്റ് 98 ലക്ഷം, പൂർത്തിയായപ്പോൾ 34.8 കോടി !

ബോവിക്കാനം ∙ 1992 ൽ ആദ്യ എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ 98 ലക്ഷം രൂപയായിരുന്നു ബാവിക്കര തടയണ നിർമാണത്തിന് ചെലവ് കണക്കാക്കിയത്. എന്നാൽ 29 വർഷത്തിനു ശേഷം തടയണ പൂർത്തിയാകുമ്പോൾ ചെലവായതാകട്ടെ 34.8 കോടി രൂപയും!. ആദ്യത്തെ എസ്റ്റിമേറ്റ് പ്രകാരം പണി പൂർത്തിയാക്കിയിരുന്നെങ്കിൽ സർക്കാരിന് 33.82 കോടി രൂപ ലാഭിക്കാമായിരുന്നു. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയായ തടയണ 14 ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ സർക്കാരിനും നിർമാണത്തിന് മേൽനോട്ടം വഹിച്ച ചെറുകിട ജലസേചന വിഭാഗത്തിനും ഇത് അഭിമാനത്തിനൊപ്പം ആശ്വാസത്തിന്റെ നിമിഷം കൂടിയാണ്. കാസർകോട് നഗര വാസികൾക്ക് ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിൽ നിന്നുള്ള മോചനവും.
120.4 മീറ്റർ നീളത്തിലാണ് 4 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കാൻ കഴിയുന്ന തടയണ നിർമിച്ചത്. 14 ന് മന്ത്രി കെ.കൃഷ്ണൻ കുട്ടിയാണ് ഇതു നാടിന് സമർപ്പിക്കുന്നത്. കാസർകോട് നഗരത്തിലേക്കും സമീപത്തെ പഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന ബാവിക്കര പദ്ധതിക്കു വേണ്ടിയാണ് പയസ്വിനി, കരിച്ചേരി പുഴകളുടെ സംഗമ സ്ഥലമായ ആലൂർ മുനമ്പത്ത് തടയണ എന്ന ആശയം രൂപം എടുത്തത്. വേനൽക്കാലത്ത് സംഭരണിയിൽ ജല ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം വേലിയേറ്റ സമയത്ത് കടൽ വെള്ളം കയറുന്നത് തടയുകയും ഇതിലൂടെ ലക്ഷ്യമിട്ടു. ഇരു പുഴകളുടെയും അരികിലെ കൃഷിക്കും പ്രയോജനം ചെയ്യുന്ന വിധമാണ് തടയണ രൂപകൽപന ചെയ്തത്.
1992 ൽ ആദ്യ എസ്റ്റിമേറ്റ് തയാറാക്കി നടപടികൾ തുടങ്ങിയെങ്കിലും ഗണപതിക്കല്യാണം പോലെ നിർമാണം അനന്തമായി നീണ്ടു കൊണ്ടിരുന്നു. എസ്റ്റിമേറ്റ് തയാറാക്കലും ടെൻഡർ ക്ഷണിക്കലും പുതുക്കലും ഒക്കെയായി കടലാസുകൾ നീങ്ങിയതല്ലാതെ തടയണ എങ്ങുമെത്തിയില്ല. എല്ലാ കടമ്പകളും പൂർത്തിയാക്കി 2005 ൽ പണി തുടങ്ങിയെങ്കിലും ഒരു വർഷത്തിനുള്ളിൽ കരാറുകാരൻ ഉപേക്ഷിച്ചു. പിന്നീട് 2012 ൽ വീണ്ടും മറ്�

