KSDLIVENEWS

Real news for everyone

ഒന്നല്ല , രണ്ടല്ല , മൂന്നല്ല ; കൂട്ടക്കൂട്ടിയിടിയിൽ തകർന്നത് 133 വാഹനങ്ങൾ

SHARE THIS ON

ഒരേ സമയം റോഡില്‍ കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായകുകയാണ്. അമേരിക്കയിലെ ടെക്സസ് നഗരത്തിലെ ഫോട്ട് വത്ത് ഹൈവേയിലാണ് ഈ അപകടം നടന്നതെന്ന് ഡിഎന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെയായിരുന്നു അപകടമെന്നും കനത്ത മഞ്ഞുകാറ്റിനെത്തുടര്‍ന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയുമാണ് അപകടകാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ആറുപേര്‍ മരിക്കുകയും ഏകദേശം 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ കണക്കനുസരിച്ച്‌ 65 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തകര്‍ന്ന ഡസന്‍ കണക്കിന് കാറുകളും ട്രക്കുകളും ഈ രംഗത്തില്‍ നിന്നുള്ള വീഡിയോയില്‍ കാണാം, കൂറ്റന്‍ ട്രക്കുകളും കാറുകളും എസ്‌യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വാഹനങ്ങള്‍ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറുന്നതും വിഡിയോയിലുണ്ട്. മഞ്ഞില്‍ നിയന്ത്രണം വിട്ട വാഹനങ്ങള്‍ റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കുമൊക്കെ ഇടിച്ചു കയറി. നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി പായുന്ന വാഹനങ്ങളില്‍നിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മഞ്ഞിനോടൊപ്പം പ്രദേശത്ത് രാവിലെ മുതല്‍ കനത്ത മഴയുമുണ്ടായിരുന്നു. പ്രദേശത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് ഇതെന്നും പ്രദേശവാസികള്‍ പറയുന്നു.

“ആളുകള്‍ അവരുടെ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഹൈഡ്രോളിക് റെസ്ക്യൂ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അവരെ വിജയകരമായി പുറത്തെടുത്തത്,” ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!