പച്ചക്കറി ടെമ്പോ വീടിനു മുകളിലേക്കു മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

ഉപ്പള : പച്ചക്കറി കയറ്റിയ ടെമ്പോ വീടിന്റെ മുകളിൽ വീണ് ഡ്രൈവർക്ക് പരിക്ക് . വീടിന് നാശനഷ്ടം . ഇന്നലെ രാവിലെ കനിയാല ധർമ്മത്തടുക്ക റോഡിലെ ബങ്ക്ളെയിലാണ് സംഭവം . ടെമ്പോ ഡ്രൈവർ കർണ്ണാടക ഹാസനിലെ രോഹിതി ( 22 ) നെ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കർണ്ണാടകയിൽ നിന്നും പച്ചക്കറിയുമായി എത്തിയ ടെമ്പോ കയറ്റം കയറാനാകാതെ പിറകോട്ട് നീങ്ങി പതിനഞ്ചടി താഴ്ചയിലേക്കു മറിയുകയായിരുന്നു . ഈ സമയം വീട്ടിൽ ആരുമില്ലാത്തതിനാൽ ആളപായം ഒഴിവായി . കനിയാല എ എൽ പി സ്കൂൾ മാനേജർ വെങ്കിട്ടരമണ ഭട്ടിന്റെ വീടിനു മുകളിലാണ് ഓട്ടോ മറിഞ്ഞത് .

