മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന ഏഴ് കിസാന്‍ മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കാന്‍ ടിക്കായത്ത്

ഗാസിയാബാദ്: കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന മഹാപഞ്ചായത്തുകളിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പങ്കെടുക്കും. സമരത്തെ പിന്തുണച്ചുകൊണ്ട് ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഏഴ് പൊതുസമ്മേളനങ്ങളിലാണ് ടിക്കായത്ത് പങ്കെടുക്കുക.
ഹരിയാനയിലെ കർണാൽ, റോഹ്തക്, സിർസ, ഹിസാർ ജില്ലകളിലും മഹാരാഷ്ട്രയിലെ അകോല, രാജസ്ഥാനിലെ സികാർ എന്നിവിടങ്ങളിലുമാണ് കിസാൻ മഹാപഞ്ചായത്തുകൾ നടക്കുക. ഈ കിസാൻ മഹാപഞ്ചായത്തുകൾ ഫെബ്രുവരി 23 ന് അവസാനിക്കുമെന്ന് ബി.കെ.യുവിന്റെ മാധ്യമ ചുമതലയുള്ള ധർമേന്ദ്ര മാലിക് അറിയിച്ചു.
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുനൽകുന്ന നിയമം കൊണ്ടുവരണമെന്ന് ടികായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് താങ്ങുവില ഉണ്ടെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് ടികായത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക സമരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പ് നവംബർ മുതൽ ഡൽഹി അതിർത്തിയിൽ കർഷകർ സമരത്തിലാണ്. പ്രതിഷേധക്കാരുമായി സർക്കാർ 11 തവണ ചർച്ച നടത്തെയെങ്കിലും ഒത്തുതീർപ്പിലെത്തിയിരുന്നില്ല.

