KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ 2021-22 വർഷത്തേക്കുള്ള ബഡ്ജറ്റ് 12/2/2021 തിയ്യതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മുജീബ് കമ്പാർ അവതരിപ്പിച്ചു.

SHARE THIS ON

ബഡ്ജറ്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷെമീറ ഫൈസൽ ആമുഖ പ്രസംഗം നടത്തി. ഉൽപാദന മേഖലയ്ക്ക് 89.36 ലക്ഷവും, സേവന മേഖലക്ക് 6.20 കോടിയും, പശ്ചാത്തല മേഖലക്ക് 3.81 കോടിയും വകയിരുത്തിയ ബഡ്ജറ്റിൽ ലൈഫ് ഭവന പദ്ധതി, ശുചിത്വ- മാലിന്യ സംസ്കരണം, മണ്ണ് ജല സംരക്ഷണം, സാമൂഹ്യക്ഷേമം, ടൂറിസം, പശ്ചാത്തല സൗകര്യങ്ങൾ എന്നീ ഉപ മേഖലകൾക്ക് പ്രാധാന്യം നൽകുന്നു. 22.23 കോടി രൂപ വരവും, 19.08 കോടി രൂപ ചിലവും, 96.71 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. യോഗത്തിൽ നിസാർ കുളങ്കര, ഖദീജ, പ്രമീള മജൽ എന്നീ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരും, സെക്രട്ടറി, വി ഇ ഓ, കൃഷി ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരും സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!