KSDLIVENEWS

Real news for everyone

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച്‌ പ്രതി; വീട്ടിലെത്തിച്ച്‌ തെളിവെടുത്തു

SHARE THIS ON

കാസര്‍കോട്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച്‌ തെളിവെടുത്തു.

എന്താണ് സംഭവിച്ചതെന്നും കൊല നടത്തിയത് എങ്ങനെയെന്നും പ്രതി പൊലീസിനോട് വിശദീകരിച്ചു.ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് 18 വയസ് മാത്രമുള്ള ഏക മകള്‍ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും ഉമ്മർ ഫറൂഖ് വെട്ടികൊലപ്പെടുത്തിയത്. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്കുതർക്കമാണ് രണ്ട് കൊലപാതകങ്ങളില്‍ കലാശിച്ചത്. ഷേക്കുഞ്ഞിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിൻ എത്തിച്ചപ്പോള്‍ പ്രതിയുടെ ഭാര്യ താഹിറയും ബന്ധുക്കളും അയാള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!