KSDLIVENEWS

Real news for everyone

പൗരത്വ ഭേദഗതി നിയമതിനെതിരെ ഇന്ന് രാത്രി 140 മണ്ഡലങ്ങളിലും നൈറ്റ് മാർച്ച് നടത്തും’; പി കെ ഫിറോസ്

SHARE THIS ON

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ഇന്ന് രാത്രി 140 മണ്ഡലങ്ങളിലും നൈറ്റ് മാർച്ച് നടത്തും. ഒരു മത വിഭാഗത്തെ ശത്രുവാക്കി മറ്റു വിഭാഗങ്ങളെ ചേർത്ത് നിർത്തി നേട്ടം കൊയ്യാൻ ആണ് മോദി ശ്രമിക്കുന്നത്.

ഹിറ്റ്ലർ മോഡൽ നടപ്പാക്കുകയാണ് മോദി. CAA വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്. പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിച്ചില്ല.സിപിഐഎം ഇരട്ടാപ്പ് നിർത്തണം. ഒന്നുകിൽ എതിർക്കുന്നവരുടെ ഭാഗത്ത് നിൽക്കണം.

അല്ലെങ്കിൽ നടപ്പാക്കുന്നവർക്കൊപ്പം നിൽക്കണം. CAA നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ തമാശ നിർത്തണം.വോട്ട് കിട്ടാനാണ് മാസ് ഡയലോഗ് അടിക്കുന്നത്. CAA നടപ്പാക്കുന്നതിൽ കേരളത്തിന് പങ്കില്ല,യോജിച്ച സമരമാണ് വേണ്ടത്. സിപിഐഎം നിലപാട് മാറ്റിയാൽ ഒരുമിച്ച് സമരം ആവാമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!