തിങ്കളാഴ്ച ഉദ്ഘാടനംചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തില്‍നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. ഇരു പാലങ്ങള്‍ക്കിടയിടയിലുള്ള വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
മുഹമ്മദ് നിദാൽ
പിണറായി: തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടിൽ മുഹമ്മദ് നിദാൽ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു (ഹ്യുമാനിറ്റിസ്) വിദ്യാർഥിയാണ്
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കൂട്ടുകാർക്കൊപ്പം സന്ദർശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാൽ. നിട്ടൂരിൽനിന്ന് മുഴപ്പിലങ്ങാട് ഭാഗത്തേക്ക് പോകും വഴി 200 മീറ്ററിനിടയിലാണ് അപകടം.
ഇരു പാലങ്ങൾക്കിടയിടയിലുള്ള വിടവ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ നിദാലിനെ തലശ്ശേരിയിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. നജീബിന്റെയും നൗഷിനയുടെയും മകനാണ്. സഹോദരി: നിദ.