KSDLIVENEWS

Real news for everyone

20 ഓവറിനായി 8 പേരെ പരീക്ഷിച്ച് ക്യാപ്റ്റൻ സഞ്ജു; രാജസ്ഥാന് ജയിക്കാൻ 222 റൺസ്

SHARE THIS ON

മുംബൈ ∙ കഴിഞ്ഞ സീസണിൽ നിർത്തിയിടത്തുനിന്നു തന്നെ ഇത്തവണ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുൽ തുടക്കമിട്ടു. കൂട്ടിന് ദീപക് ഹൂഡ, ക്രിസ് ഗെയ്‍ൽ എന്നിവരുടെ കടന്നാക്രമണവും. ഫലം, മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. കൈവിട്ട ക്യാച്ചുകളും ബോളിങ്ങിലെ മൂർച്ചക്കുറവുമാണ് രാജസ്ഥാന് തിരിച്ചടിയായി. ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജു, ആകെ എട്ടു താരങ്ങളെയാണ് ബോളിങ്ങിൽ പരീക്ഷിച്ചത്. ഇതിൽ ആറു പേരും ഓവറിൽ ശരാശരി 10 റൺസിൽ കൂടുതൽ വഴങ്ങി.

CRICKET
699 ദിവസങ്ങൾക്കു ശേഷം വീണ്ടും കളത്തിൽ; 40–ാം വയസ്സിൽ ഹർഭജന് ‘അരങ്ങേറ്റം’
ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു. വ്യക്തിഗത സ്കോർ 15ൽ നിൽക്കെ ശ്രേയസ് ഗോപാലിന്റെ പന്തിൽ രാഹുൽ നൽകിയ ക്യാച്ച് അവസരം ബെൻ സ്റ്റോക്സ് കൈവിട്ടിരുന്നു. ഒടുവിൽ രാഹുൽ തെവാത്തിയയുടെ തകർപ്പൻ ക്യാച്ചിലാണ് രാഹുൽ മടങ്ങിയത്.

ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്‍ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം വിക്കറ്റിൽ ക്രിസ് ഗെയ്‍ലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് രാഹുൽ ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. രണ്ടാം വിക്കറ്റിൽ 43 പന്തുകൾ ക്രീസിൽനിന്ന രാഹുൽ – ഗെയ്‍ൽ സഖ്യം അടിച്ചുകൂട്ടിയത് 67 റൺസാണ്. ഗെയ്‍ൽ 28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്തു. പിന്നീട് മൂന്നാം വിക്കറ്റിൽ രാഹുൽ – ദീപക് ഹൂഡ സഖ്യം 46 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 105 റണ്‍സ്! ഹൂഡ വെറും 28 പന്തിൽനിന്ന് നാലു ഫോറും ആറു സിക്സും സഹിതം 64 റൺസെടുത്ത് പുറത്തായി. 20 പന്തിൽനിന്നാണ് ഹൂഡ അർധസെഞ്ചുറി പിന്നിട്ടത്.

പഞ്ചാബ് കിങ്സ് താരങ്ങൾ നായകൻ കെ.എൽ. രാഹുലിന്റെ നേതൃത്വത്തിൽ തകർത്തടിച്ചതോടെ മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി.

16.25 കോടിയുടെ റെക്കോർഡ് തുകയ്ക്ക് രാജസ്ഥാനിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 45 റൺസ് വഴങ്ങിയ മുസ്താഫിസുർ റഹ്മാൻ, മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയ ശ്രേയസ് ഗോപാൽ, രണ്ട് ഓവറിൽ 25 റൺസ് വഴങ്ങിയ രാഹുൽ തെവാത്തിയ, ഒരു ഓവറിൽ 20 റൺസ് വഴങ്ങിയ ശിവം ദുബെ, ഒരു ഓവറിൽ 12 റൺസ് വഴങ്ങിയ ബെൻ സ്റ്റോക്സ് എന്നിവർ നിരാശപ്പെടുത്തി.

∙ അരങ്ങേറ്റത്തിൽ സഞ്ജുവിന് ടോസ്

നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ‍ഞ്ജു സാംസൺ ഫീൽഡിങ് തിരഞ്ഞെടുത്തു. രാജസ്ഥാൻ നിരയിൽ ജോസ് ബട്‌ലർ, ക്രിസ് മോറിസ്, മുസ്താഫിസുർ റഹ്മാൻ, ബെൻ സ്റ്റോക്സ് എന്നിവരാണ് വിദേശ താരങ്ങൾ. പഞ്ചാബ് നിരയിൽ റൈലി മെറിഡത്ത്, ജൈ റിച്ചാർഡ്സൻ, നിക്കോളാസ് പുരാൻ എന്നിവർക്കൊപ്പം ക്രിസ് ഗെയ്‍ലും വിദേശ താരമായി കളത്തിലിറങ്ങും.

ഐപിഎലിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തും മുൻപ് കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ് സഞ്ജു. 137 മത്സരങ്ങൾ കളിച്ച ശേഷം ടീമിനെ നയിക്കാൻ അവസരം ലഭിച്ച മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് താരം കീറൺ പൊള്ളാർഡാണ് ഇക്കാര്യത്തിൽ മുന്നിൽ. 111 മത്സരങ്ങൾക്കു ശേഷം ക്യാപ്റ്റൻ സ്ഥാനം ലഭിച്ച പഞ്ചാബിന്റെ മുൻ താരം രവിചന്ദ്രൻ അശ്വിൻ രണ്ടാമതുണ്ട്. രാജസ്ഥാൻ, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി 107 മത്സരങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് സഞ്ജുവിന് ആദ്യമായി നായകസ്ഥാനം ലഭിക്കുന്നത്.

ഇരു ടീമുകളിലുമായി ഏഴു പേരാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്. മനൻ വോറ, ക്രിസ് മോറിസ്, ചേതൻ സക്കറിയ, മുസ്താഫിസുർ റഹ്മാൻ എന്നിവരാണ് രാജസ്ഥാൻ ജഴ്സിയിൽ ഇന്ന് അരങ്ങേറുന്നത്. പഞ്ചാബിനായി ജൈ റിച്ചാർഡ്സൻ, റൈലി മെറിഡത്ത്, ഷാരൂഖ് ഖാൻ എന്നിവരും അരങ്
0 (1), 81 (53), 0 (1), 87 (61), 0 (1), 80 (56), റാണ ഇനി ഗോൾഡൻ ഡക്ക്? കളിയല്ല കണക്ക്!
രാജസ്ഥാൻ റോയൽസ്: ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), മനൻ വോറ, ബെൻ സ്റ്റോക്സ്, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ശിവം ദുബെ, രാഹുൽ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാൽ, ചേതൻ സക്കറിയ, മുസ്താഫിസുർ റഹ്മാൻ

പഞ്ചാബ് കിങ്സ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ക്രിസ് ഗെയ്‍ൽ, നിക്കോളാസ് പുരാൻ, ദീപക് ഹൂഡ, ഷാരൂഖ് ഖാൻ, ജൈ റിച്ചാർഡ്സൻ, മുരുഗൻ അശ്വിൻ, റൈലി മെറിഡത്ത്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!