KSDLIVENEWS

Real news for everyone

പിടിവിട്ട് ഇന്ധനവില; ഇവി വില്‍പ്പനയില്‍ 200 ശതമാനം വര്‍ധനവ്‌

SHARE THIS ON

പെട്രോള്‍, ഡീസല്‍ വില പുതിയ ഉയരങ്ങളിലേക്ക് പോകുന്നതിനിടെ ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പ്. 4,29,217 ഇലക്‌ട്രിക് വാഹനങ്ങളാണ് 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ വിറ്റത്.

2021-21 സാമ്ബത്തിക വര്‍ഷത്തേക്കാള്‍ 200 ശതമാനം അധികമാണ് ഈ വില്‍പ്പന. 2019-2020 സാമ്ബത്തിക വര്‍ഷത്തേക്കാളും 155 ശതമാനമാണ് ഈ വര്‍ധന.

2020-21 കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 1,34,821 വാഹനങ്ങളായിരുന്നു. 2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ 1,68,300 ഇലക്ടിക് വാഹനങ്ങളും ഇന്ത്യക്കാര്‍ വാങ്ങി.

ഇന്ധനവില വര്‍ധനവിനെക്കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡി പ്രഖ്യാപിച്ചതും വില്‍പ്പന വര്‍ധിപ്പിച്ചു.

ഇരുചക്ര ഇലക്‌ട്രിക് വാഹനങ്ങളാണ് വില്‍പ്പനയില്‍ മുന്നില്‍ 2,31,338 ഇരുചക്ര വാഹനങ്ങള്‍ ഇക്കാലയളവില്‍ വിറ്റഴിഞ്ഞു. രണ്ടാമതുള്ളത് മുചക്ര വാഹനങ്ങളാണ.് 1,77,874 മുചക്ര ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രസ്തുത കാലയളവില്‍ നിരത്തിലിറങ്ങി. 17,802 ഇവി കാറുകളും പുറത്തിറങ്ങി. 2203 വാണിജ്യ ഇവി വാഹനങ്ങളും കഴിഞ്ഞ സാമ്ബത്തിക വര്‍ഷം നിരത്തിലിറങ്ങി.

ഇരുചക്ര വാഹന വിപണിയില്‍ 65,303 വാഹനങ്ങള്‍ വിറ്റ് ഹീറോ ഇലക്‌ട്രിക് ഒന്നാമതും, ഒക്കിനവ ഓട്ടോടെക്ക് (46,447), ആംപിയര്‍ വെഹിക്കള്‍സ് (24,648) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

കടപ്പാട്- ഓട്ടോ കാര്‍ ഇന്ത്യ

ഇവി കാറുകളില്‍ വലിയ ലീഡുമായി ടാറ്റ തന്നെയാണ് മുന്നില്‍. 15,198 ഇവി കാറുകള്‍ ടാറ്റ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം വിറ്റപ്പോള്‍ രണ്ടാമതുള്ള എംജിക്ക് 2,045 കാറുകള്‍ മാത്രമേ വില്‍ക്കാന്‍ സാധിച്ചുള്ളൂ.


കടപ്പാട്- ഓട്ടോ കാര്‍ ഇന്ത്യ

ഇവി ചാര്‍ജിങ് സ്റ്റേഷനുകളുടെയും മറ്റും അടിസ്ഥാനസൗകര്യങ്ങളുടേയും വികസനവും പുതിയ സാങ്കേതികവിദ്യകളും പുതിയ ബ്രാന്‍ഡുകളും ഇവി മേഖലയിലേക്ക് വരുന്നതോട് കൂടി വരും വര്‍ഷങ്ങളില്‍ ഇവി വാഹനവിപണി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!