KSDLIVENEWS

Real news for everyone

ധോണി വെടിക്കെട്ട് പാഴായി, ത്രില്ലറില്‍ ചെന്നൈയെ വീഴ്ത്തി റോയല്‍സ്

SHARE THIS ON

ചെന്നൈ: ഐപിഎല്ലില്‍ ഹാട്രിക്ക് ജയം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ കാലിടറി. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ചെന്നൈ മൂന്നു റണ്‍സിനു പൊരുതി വീഴുകയായിരുന്നു. നായകന്‍ എംഎസ് ധോണിയും (17 ബോളില്‍ 32*) രവീന്ദ്ര ജഡേജയും (15 ബോളില്‍ 25*) ചേര്‍ന്ന് ചെന്നൈയെ ത്രില്ലിങ് വിജയത്തിന് അരികിലെത്തിച്ചിരുന്നു. അവസാന ബോളില്‍ അഞ്ചു റണ്‍സായിരുന്നു ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌ട്രൈക്ക് നേരിട്ടത് ധോണിയുമായിരുന്നു. പക്ഷെ സന്ദീപ് ശര്‍മയെറിഞ്ഞ ഓവറില്‍ ഒരു റണ്‍സ് മാത്രമേ ധോണിക്കു അവസാന ബോളില്‍ ലഭിച്ചുള്ളൂ. സ്‌കോര്‍-രാജസ്ഥാന്‍ എട്ടിന് 175, ചെന്നൈ ആറിന് 172. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ റോയല്‍സ്് ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!