KSDLIVENEWS

Real news for everyone

വീട് കുത്തിത്തുറന്ന് 25 പവനും 20000 രൂപയും കവര്‍ന്നു

SHARE THIS ON

മുന്നാട്: പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും നഷ്ടപ്പെട്ടു. പള്ളത്തിങ്കാല്‍ എടമ്പൂരടിയിലെ കെ. രവീന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രവീന്ദ്രനും കുടുംബവും വീട്ടിലില്ലാത്ത സമയം നോക്കിയാണ് കവര്‍ച്ച നടന്നത്. പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം കുണ്ടംകുഴി കൊല്ലരങ്കോട് തറവാട്ടില്‍ ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങും കഴിഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം രവീന്ദ്രന്‍ അറിയുന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന ശേഷം കിടപ്പുമുറിയുടെ വാതില്‍ കുത്തി പൊളിച്ചാണ് കവര്‍ച്ച. അലമാര മറിച്ചിട്ട നിലയിലാണ്. മറ്റൊരു മുറിയുടെ വാതിലും കുത്തിതുറന്നിരുന്നു. മതില്‍ ചാടി കടന്നാണ് കവര്‍ച്ചക്കാര്‍ വീടിനകത്ത് പ്രവേശിച്ചത്. തൊട്ടടുത്ത വീട്ടുകാരും സ്ഥലത്തില്ലായിരുന്നത് കവര്‍ച്ചക്കാര്‍ക്ക് സഹായകമായി. വിവരമറിഞ്ഞ് ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!