സഹനത്തിന്റെയും ത്യഗത്തിന്റെയും പോരാട്ട വീര്യ ത്തിന്റെയും ചരിത്രം വിളിച്ചു പറയുന്നതാണ് പരിശുദ്ധ ഹജ്ജ്: സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ

കുമ്പള: ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും വിയർപ്പ് തുള്ളികൾ വീണ പരിശുദ്ധ മണ്ണിലേക്ക് യാത്രയാവാൻ അവസരം ലഭിച്ചവർ ഭാഗ്യം സിദ്ധിച്ചവരാണെന്നും അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലേക്ക് തിരിക്കുന്നവരെ യാത്രയയക്കുന്നത് മഹത്തായ കർമ്മമാണെന്നും സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ പറഞ്ഞു.
ദുബായ് – മലബാർ കലാ സാംസ്കാരിക വേദി ഹജ്ജാജികൾക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമസ്ത മേഖലകളിലും ചലനം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ദുബായ്- മലബാർ സാംസ്കാരിക വേദിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മികവിനൊത്ത് അംഗീകാരം നൽകാൻ മുന്നോട്ടു വരുന്നത് ഉയരങ്ങൾ കീഴടക്കാൻ പ്രചോദനം പകരുന്നുവെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഉമ്മർ ഹുദവി മലപ്പുറം പറഞ്ഞു.
എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ അഷറഫ് കർള സ്വാഗതം ആശംസിച്ചു.
പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ യാത്രതിരിക്കുന്ന നാട്ടിലെ സാമൂഗിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖരായ ഗഫൂർ ഏരിയാൽ, അബ്ദുള്ള മാദേരി, അൻവർ മാസ്റ്റർ മൊഗ്രാൽ, ഫസൽ ബമ്പ്രാണ എന്നിവർക്ക് യാത്രയയപ്പ് നൽകി.
2024-2025വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ ആറാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ ചടങ്ങിൽ അനുമോദിച്ചു.
ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. ഹനീഫ് ഏറ്റുവാങ്ങി
പ്രമുഖ മാദ്ധ്യമ പ്രവർകൻ കെ എം അബ്ബാസ്, അസീസ് മെരിക്കെ, യു കെ സൈഫുള്ള തങ്ങൾ, നാസർ ചെർക്കളം, അബ്ദുൽ ഹമീദ് അൽ ഫാലഹ്, സത്താർ ആരിക്കാടി, അബ്ദുള്ള താജ്, ബി എൻ മുഹമ്മദ് അലി, ഇബ്രാഹിം ബത്തേരി, ബദറുദ്ദീൻ കണ്ടത്തിൽ യുസഫ് ഉലുവാർ, Z A മൊഗ്രാൽ, കെ വി യുസഫ്, മുഹമ്മദ് കുഞ്ഞി കുമ്പോൽ, ഫസൽ പേരാൽ, സിദ്ധീഖ് ദണ്ട്ഗോളി, അബ്ദുള്ള ബന്നങ്കുളം, മൊയ്‌ദീൻ അബ്ബാ, കെ എം അസീസ്, മുഹമ്മദ് റോഡ് കര, ജംഷി മൊഗ്രാൽ, സൈഫു കൊപ്പളം, സിനാൻ കുമ്പോൾ, എം ജി റ ഹമാൻ മൊഗ്രാൽ, അബ്ദുള്ള അബ്ക്കോ തുടങ്ങിയവർ സംബന്ധിച്ചു. ബി എ റഹ്‌മാൻ ആരിക്കാടി നന്ദി പറഞ്ഞു.

