KSDLIVENEWS

Real news for everyone

മണിചെയിനും കൊള്ളപ്പലിശയും: മാര്‍ട്ടിന്‍ പണം ഉണ്ടാക്കിയ വഴികള്‍ തേടി പോലീസ്

SHARE THIS ON

ജീവിച്ചത്. ആഡംബര വീടുകളിൽ താമസിച്ചും, ആഡംബര വാഹനങ്ങൾ മാത്രം ഉപയോഗിച്ചുമായിരുന്നു മാർട്ടിന്റെ ജീവിതം. ഇതിനായി വേഗത്തിൽ പണമുണ്ടാക്കാനുള്ള മാർഗങ്ങളാണ് മാർട്ടിൻ സ്വീകരിച്ചത്. സ്വന്തമായി ഒരു ജോലിയുമില്ലാത്ത മാർട്ടിൻ മണിച്ചെയിനിലൂടെയും പലിശയ്ക്ക് പണം നൽകിയും ലക്ഷങ്ങൾ സമ്പാദിച്ചു. മാർട്ടിന്റെ ഇത്തരം സാമ്പത്തിക ഇടപാടുകൾക്ക് പിന്നാലെയാണ് പോലീസ് ഇപ്പോൾ 43,000 രൂപ വാടക നൽകി ആഡംബര ഫ്ളാറ്റ് യുവതിയെ ഫ്ളാറ്റിൽ തടങ്കലിൽ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് അന്വേഷിക്കും. മറൈൻഡ്രൈവിലെ ഒരു ആഡംബര ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. മാസം 43,000 രൂപയാണ് വാടക. പരാതിക്കാരിയായ യുവതിയിൽനിന്ന് ഓഹരിവിപണിയിൽ നിക്ഷേപിക്കാനും ലാഭം വാഗ്ദാനംചെയ്തും അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. മാസം 40,000 രൂപ തിരികെ നൽകാമെന്നാണു പറഞ്ഞത്. മണിചെയിൻ, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ മാർട്ടിൻ പണം സമ്പാദിച്ചതായി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. കൂട്ടാളികളായ തൃശ്ശൂർ പാവറട്ടി വെൺമനാട് പറക്കാട്ട് ധനീഷ് (29), പുത്തൂർ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി (28) എന്നിവർക്കെതിരേ, മുഖ്യപ്രതിക്ക് സഹായംചെയ്ത കുറ്റം ചുമത്തിയതായി കമ്മിഷണർ പറഞ്ഞു. ശ്രീരാഗ് നേരത്തേ കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. പ്രതിയുടെ ജാമ്യഹർജി തള്ളി മാർട്ടിന്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. ജാമ്യഹർജി പരിഗണനയിലിരിക്കെ അറസ്റ്റുചെയ്തതിൽ തെറ്റില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് വി. ഷെർസിയാണ് ഹർജി പരിഗണിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്ന് മാർട്ടിൻ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങൾക്കുമുന്നിൽ മാർട്ടിൻ പറഞ്ഞു. ഫ്ലാറ്റിലെ കെയർടേക്കറും സെക്യൂരിറ്റിയും മാർട്ടിനെ തിരിച്ചറിഞ്ഞു. വൈകീട്ടോടെ ഓൺലൈനായി കോടതിയിൽ ഹാജരാക്കിയ മാർട്ടിനെ 23 വരെ റിമാൻഡ് ചെയ്തു. അടുത്തദിവസം മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പലിശയിടപാട്, മണി ചെയിൻ മാർട്ടിൻ ആഡംബര ജീവിതം നയിച്ചിരുന്നതിന്റെ തുടക്കം അമിത പലിശ ഇടപാടിൽ. പിന്നീട് മണി ചെയിൻ തട്ടിപ്പുംനടത്തി. വിദേശത്തായിരുന്ന മാർട്ടിൻ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയതെന്ന് പോലീസ് പറയുന്നു. അതിനിടെ വീട്ടുകാരുമായി പിണങ്ങിയ മാർട്ടിൻ എറണാകുളത്തേക്കു താമസംമാറ്റി. മാർട്ടിന്റെ സുഹൃത്ത് തൃശ്ശൂരിൽ തുടങ്ങിയ മണി ചെയിൻ കമ്പനിയിലും ഇയാൾ മുഖ്യ പങ്കാളിയായി. അതുവഴി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പോലീസിനു ലഭിച്ച വിവരം. സുഹൃത്ത് ഇപ്പോൾ വിദേശത്താണ്. വീഡിയോ ദൃശ്യങ്ങൾ പകർത്തിമാറ്റിയോഎന്ന സംശയത്തിൽ പോലീസ് മാർട്ടിൻ യുവതിയെ ഭീഷണിപ്പെടുത്താനുപയോഗിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ രഹസ്യമായി ചിത്രീകരിച്ചവയാണ് വീഡിയോ ദൃശ്യങ്ങൾ. അറസ്റ്റ് രണ്ട് മാസത്തോളം വൈകിയതിനാൽ തന്നെ വീഡിയോ മറ്റെവിടേക്കെല്ലാം കോപ്പി ചെയ്തിട്ടുണ്ട് എന്നും അറിയണം. മാർട്ടിന്റെ മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങുകയാണ് പോലീസ്. പിടിയിലായ കൂട്ടാളികളുടെ ഫോണുകളും പരിശോധിക്കും. മാർട്ടിനെതിരേ മറ്റൊരു യുവതി കൂടി പരാതി നൽകിയ സാഹചര്യത്തിൽ കൂടുതൽ പേരുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. മേയ് 31-ന് കാക്കനാട്ടുള്ള യുവതിയുടെ ഫ്ലാറ്റിലെത്തി ആക്രമണം നടത്തിയ ശേഷം, മാർട്ടിൻ ഇവിടെ തങ്ങുകയായിരുന്നു. ഇതിനാൽത്തന്നെ യുവതിയെ എന്ത് കാര്യം പറഞ്ഞാണ് പ്രതി ഭീഷണിപ്പെടുത്തി നിർത്തിയിരുന്നത് എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്. പോലീസിന് വനിതാ കമ്മിഷന്റെ അഭിനന്ദനം ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടിയ പോലീസിനെ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അഭിനന്ദിച്ചു. സ്ത്രീകൾക്കെതിരായ പരാതികൾ അന്വേഷിക്കുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നു എന്ന തോന്നൽ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അധ്യക്ഷ ഓർമിപ്പിച്ചു. ഗാർഹിക പീഡനം കണ്ടെത്താൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ് എറണാകുളം മറൈൻഡ്രൈവിൽ യുവതിയെ ഫ്ലാറ്റിൽ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിന്റെ സാഹചര്യത്തിൽ വീടുകളിലും ഫ്ലാറ്റുകളിലും നടക്കുന്ന ഗാർഹിക, ലൈംഗിക പീഡനങ്ങൾ കണ്ടെത്താൻ സ്പെഷ്യൽ ഡ്രൈവ് നടത്താൻ കൊച്ചി സിറ്റി പോലീസ്. പുറത്തറിയാതെ പോകുന്ന പീഡനങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന് എസ്.എച്ച്.ഒ.മാരെ ചുമതലപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അതത് പോലീസ് സ്റ്റേഷൻ പരിധിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് എസ്.എച്ച്.ഒ.മാർ വിവരങ്ങൾ ശേഖരിക്കേണ്ടത്. മാസം 10 കേസുകളെങ്കിലും ഗാർഹിക പീഡനം-ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് പരിധിയിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയാൻ സിറ്റി പോലീസ് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, കാലങ്ങളായി പ്രതിയെ അറസ്റ്റ് ചെയ്യാത്ത കേസുകളുടെ വിവരങ്ങൾ പ്രത്യേകം പരിശോധിക്കാൻ തീരുമാനിച്ചതായും കമ്മിഷണർ അറിയിച്ചു. എത്ര കേസുകൾ ഓരോ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തു, അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്താണ് എന്നിവ വ്യക്തമാക്കേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!