KSDLIVENEWS

Real news for everyone

കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ‘കാന്തിക ശക്തി’ ലഭിച്ചു; അവകാശവാദവുമായി 70കാരന്‍

SHARE THIS ON

കോവിഡ് വാക്സിന് ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളതാണ്. പനി, ശരീര വേദന തുടങ്ങിയവയൊക്കെയാണ് സാധാരണമായി കണ്ടു വരാറുള്ള പാർശ്വഫലങ്ങൾ. എന്നാൽ കോവിഡ് വാക്സിന്‍ പാർശ്വഫലം സംബന്ധിച്ച് വിചിത്രമായ അവകാശവാദം ഉന്നയിച്ചെത്തിയിരിക്കുകയാണ് ഒരു വയോധികൻ. മഹാരാഷ്ട്ര നാഷിക്കിൽ നിന്നുള്ള 70 കാരനായ അരവിന്ദ് ജഗന്നാഥ് സോണർ ആണ് വാക്സിന്‍ സ്വീകരിച്ച ശേഷം വിചിത്ര ‘പാർശ്വഫലം’ ഉണ്ടായതായി അവകാശപ്പെടുന്നത്. വാക്സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായെന്നാണ് ഇയാൾ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് ഇന്ത്യയിൽ നടപ്പാക്കി വരുന്നത്. ജനുവരി പതിനാറിന് ആരംഭിച്ച ഈ ദൗത്യം വഴി കോടിക്കണക്കിന് ആളുകളാണ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ ഇത്തരമൊരു ‘പാർശ്വഫലം’ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. മെറ്റൽ വസ്തുക്കൾ തന്‍റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു എന്നാണ് മുതിർന്ന പൗരനായി അരവിന്ദ് അവകാശപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചത്. അതിനു ശേഷമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും ഇയാൾ പറയുന്നു. തന്‍റെ വാക്കുകൾ ന്യായീകരിക്കുന്നതിനായി ഒരു വീഡിയോയും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്. നാണയങ്ങൾ, പാത്രങ്ങൾ, സ്പൂണുകൾ എന്നിവ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!