കുടക ജില്ലയിലെ തലക്കാവേരി മണ്ണിടിച്ചില്‍; കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെടുത്തു
കുടക് ജില്ല: തലക്കാവേരി മണ്ണിടിച്ചിലിൽ കാണാതായ തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെടുത്തു. ഇനി മൂന്നുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ തിരച്ചിൽ വരും ദിവസങ്ങളിലും തുടരും.മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.