സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,
വയനാട് നെല്ലിയാമ്പം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത്.
കോഴിക്കോട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്ബം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നെല്ലിയമ്ബം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ശ്വാസകോശാര്‍ബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന രീതി സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ശന നിബന്ധനകളോടെയാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ നല്‍കുക.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സ വീട്ടില്‍ തന്നെയാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പ്രായോഗികതയും മറ്റ് വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. .