KSDLIVENEWS

Real news for everyone

ഉദ്ഘാടന മത്സരം നേരത്തെയാക്കി; നവംബര്‍ 20ന് ഖത്തര്‍ ലോകകപ്പ് കിക്കോഫ്

SHARE THIS ON

ദോഹ: ഖത്തര്‍ ലോകകപ്പിന് നവംബര്‍ 20ന് കിക്കോഫ് വിസില്‍ മുഴങ്ങും. നവംബര്‍ 21ന് നടക്കേണ്ട ഖത്തര്‍- ഇക്വഡോര്‍ ഉദ്ഘാടന മത്സരമാണ് ഒരു ദിവസം നേരത്തേയാക്കിയത്. ഫിക്‌സ്ചര്‍ പ്രകാരം നവംബര്‍ 21 ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്ക് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തര്‍- ഇക്വഡോര്‍ മത്സരം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മത്സരത്തിന് മുമ്ബ് രണ്ട് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് സെനഗല്‍- നെതര്‍ലാന്റ്‌സ് മത്സരവും വൈകിട്ട് നാല് മണിക്ക് ഇംഗ്ലണ്ട് – ഇറാന്‍ മത്സരവും. ഇത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യം കുറയ്ക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലോകകപ്പ് ഒരു ദിവസം നേരത്തെ തുടങ്ങാന്‍ ഫിഫ തീരുമാനിച്ചത്. ഖത്തറും ഇക്വഡോറും ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.

നവംബര്‍ 20ന് ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഉദ്ഘാടന മത്സരം. മത്സരം മാറ്റിയത് മറ്റു മത്സരങ്ങളുടെ ക്രമത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫിഫ തീരുമാനം ഖത്തര്‍ സ്വാഗതം ചെയ്തു. ഡിസംബര്‍ 18നാണ് ഫൈനല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!