KSDLIVENEWS

Real news for everyone

മോദി ദേശീയവാദിയല്ല, ഇന്ത്യയെന്ന ആശയത്തെ കൊല്ലുന്നയാള്‍ ദേശീയവാദിയാകില്ല: രാഹുല്‍ ഗാന്ധി

SHARE THIS ON



മണിപ്പൂരില്‍ കേന്ദ്രം ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്തുവെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി. എം.പി സ്ഥാനം തിരികെ ലഭിച്ചതിന് ശേഷം ആദ്യമായി വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇന്ത്യയെ ആശയത്തെ കൊല്ലുന്നയാള്‍ ദേശീയവാദിയാകില്ലെന്നും മോദി ദേശീയവാദിയാല്ലെന്നും രാഹുല്‍ പറഞ്ഞു.

“വേദനിപ്പിക്കുന്ന കാഴ്ചയാണ് മണിപ്പൂരില്‍ കണ്ടത്. എല്ലായിടത്തും കൊല്ലും, കൊലയും ബലാത്സംഗവും രക്തവും… 19 വര്‍ഷത്തെ രാഷ്ട്രീയ അനുഭവത്തില്‍ ഇത്ര അസ്വസ്ഥമായ കാഴ്ച ഞാൻ കണ്ടിട്ടില്ല. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഞാൻ കണ്ടു. ചിരിച്ച്‌, തമാശകള്‍ പറഞ്ഞ് രണ്ടര മണിക്കൂറില്‍ അദ്ദേഹം കുറേ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മണിപ്പൂരിനെ കുറിച്ച്‌ പറഞ്ഞത് രണ്ടര മിനിറ്റ് മാത്രം. മണിപ്പൂര്‍ എന്ന കുടുംബത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ നമ്മള്‍ മണിപ്പൂരിലെ ജനതയിലേക്ക് സ്‌നേഹം തിരികെ കൊണ്ടു വരും. പരസ്പരം കൊല്ലുന്ന പ്രദേശം ഇന്ത്യയല്ല, ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്യുന്നവര്‍ ദേശീയവാദികളുമല്ല. മണിപ്പൂരില്‍ കേന്ദ്രം ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്തു. മോദി ഒരു ദേശീയവാദിയേ അല്ല”. രാഹുല്‍ പറഞ്ഞു.

താനും വയനാടും തമ്മിലുള്ള ബന്ധം തകര്‍ക്കാനാവില്ലെന്ന് കൂട്ടിച്ചേര്‍ത്ത രാഹുല്‍ താൻ വിഭാവനം ചെയ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായ 9 വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!