ചെമ്പിരിക്ക കീഴൂർ കടലോരത്ത് പെട്രോൾ ഡ്രമ്മുകൾ കരക്കടിഞ്ഞു.
ഇരുന്നൂറ് ലിറ്റർ വീതമുള്ള പത്തോളം പെട്രോൾ ഡ്രമ്മുകളാണ് തീരദേശത്തുള്ളവർക്ക് ലഭിച്ചത്

മേല്പറമ്പ: ചെമ്പിരിക്ക കീഴൂർ കടൽ തീരങ്ങളിൽ പത്തോളം പെട്രോൾ ഡ്രമ്മുകൾ കരക്കടിഞ്ഞു. ചെമ്പിരിക്കയിലെ കടൽ തീരങ്ങളിൽ ഇരുന്നൂറ് ലിറ്റർ വീതം ഉള്ള പത്തോളം പെട്രോൾ ഡ്രമ്മുകളാണ് തീരദേശത്തുള്ളവർക്ക് ലഭിച്ചത്. ഈ ഇടയായി കേരളത്തിൽ കടൽക്ഷോപം രൂക്ഷമായിരുന്നു. കടലിൽ മൽസ്യ ബന്ധനത്തിനു പോയ വള്ളങ്ങളിൽ നിന്നോ കപ്പലിൽ നിന്നോ കടൽ ക്ഷോപിതമായപ്പോൾ ഒഴിവാക്കിയതോ കടലിൽ ഒഴികിയതോ ആവാം എന്നാണ് നാട്ടുകാർ പറയുന്നത്. മേല്പറമ്പ പോലീസ് സ്ഥലത്തെത്തി പെട്രോൾ ഡ്രമ്മുകൾ സ്റ്റേഷനിലേക്ക് മാറ്റി.

