KSDLIVENEWS

Real news for everyone

റംസിയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ്‌

SHARE THIS ON

കൊട്ടിയം : വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയത്തില്‍ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതിയായ ഹാരിസ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും അതിനാല്‍ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ്‌ ; സംഭവത്തിൽ സീരിയൽ നടിക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും കൊട്ടിയം സി.ഐ. നടപടി സ്വീകരിച്ചിരുന്നില്ല. സീരിയൽ നടിയെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച പൊലീസ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഇവർ ഹാജരാകാഞ്ഞിരുന്നിട്ടും വിവരം മറച്ച് വച്ചു. നടിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ കൊട്ടിയം സി.ഐ.ദിലീഷ് അവസരം ഒരുക്കുകയാണെന്നാണ് ആരോപണം. ആത്മഹത്യ ചെയ്ത യുവതിയുടെ പിതാവ് ഇത് ചൂണ്ടി കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇക്കാരണങ്ങള്‍ ഉന്നയിച്ച്‌ പിതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!