KSDLIVENEWS

Real news for everyone

കെ ടി ജലീലിന് മുഖ്യമന്ത്രി അനർഹമായ സംരക്ഷണം നൽകുന്നു ; രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ

SHARE THIS ON

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ ടി ജലീലിന് അനര്‍ഹമായ സംരക്ഷണം നല്‍കുന്നുവെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. കെ ടി ജലീല്‍ നടത്തിയ ചട്ടലംഘനത്തെക്കുറിച്ച്‌ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണ്. അതുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തില്‍ പങ്ക് ഉണ്ടെന്നും ഷാഫി പറമ്ബില്‍ ആരോപിച്ചു.

പിണറായി മന്ത്രിസഭയ്ക്ക് ചരിത്രത്തില്‍ ഇല്ലാത്ത അധഃപതനമാണ് സംഭവിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, ഇ പി ജയരാജന്‍ എന്നിവര്‍ക്കില്ലത്ത എന്ത് പ്രത്യേകത ആണ് ജലീലിനുള്ളത്.

ജലീലിന് മാത്രം മുഖ്യമന്ത്രി അനര്‍ഹമായ സംരക്ഷണം ഒരുക്കുന്നത് എന്തിനാണ്.മതപരമായ പേരുപയോഗിച്ച്‌ മന്ത്രിയെ സംരക്ഷിക്കുന്നത് നീചമാണെന്നും വഴിവിട്ട കാര്യങ്ങള്‍ക്ക് മതത്തിന്റെ ആനുകൂല്യം ഉപയോഗിക്കുകയാണെന്നും ഷാഫി പറമ്ബില്‍ എംഎല്‍എ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!