കാസർഗോഡ് ജില്ലയിൽ ഇന്ന് 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 149 പേർക്കും. 104 പേർക്ക് രോഗ മുക്തി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 12.09.2020
ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര്‍ 12) ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 104 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5938 പേര്‍
വീടുകളില്‍ 4616 പേരും സ്ഥാപനങ്ങളില്‍ 1322 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5938 പേരാണ്. പുതിയതായി 215 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1051 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 140 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 216 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 115 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 151 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7070 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5005 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 51 ആയി. നിലവില്‍ 2014 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

