KSDLIVENEWS

Real news for everyone

കരിപ്പൂർ വിമാനാപകടം 374 കോടി രൂപ എയർ ഇന്ത്യ എക്സ്പ്രസ്സിന് ഇൻഷൂർ തുകയായി ലഭിക്കും

SHARE THIS ON

ഡൽഹി : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായി അപകടത്തിൽ ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇൻഷുറൻസ് അധികൃതർ അറിയിച്ചു . വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ദുബായിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിച്ചു രണ്ട് കഷണങ്ങളായി തകരുകയായിരുന്നു . അപകടത്തിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 18 പേർ മരിച്ചിരുന്നു . നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യഎക്സ്പ്രസിന് നൽകേണ്ട മൊത്തം പ്ലെയിം തുക ഏകദേശം 374 കോടി രൂപയാണ് . വിമാനം 370 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട് . അപകടത്തിൽ വിമാനത്തിന് പൂർണ. നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും . ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കും . ഉദ്യോഗസ്ഥൻ പറഞ്ഞു . അടുത്തയാഴ്ച തന്നെ എയർ ഇന്ത്യ എക്സ്പ്രസിന് ഇടക്കാല പേയ്മെന്റ് അല്ലെങ്കിൽ ഓൺ അക്കൗണ്ട് പേയ്മെന്റ് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ലീഡ് റീഇൻഷുറർ ആവശ്യപ്പെട്ട രേഖകൾ എയർലൈൻ സമർപ്പിക്കേണ്ടതുണ്ട് . അത് ചെയ്തുകഴിഞ്ഞാൽ ക്ലെയിം പ്രോസസ്സ് ചെയ്യും . എയർ ഇന്ത്യ എക്സ്പ്രസിന് ക്ലെയിം പേയ്മെന്റ് ലീഡ് പ്രൈമറി ഇൻഷുറൻ നൽകുകയും ലീഡ് റീഇൻഷുററിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!