വന്ദേഭാരത് മിഷൻ ആറാം ഘട്ടം ; സൗദിയിൽ നിന്ന് കേരളത്തിലേക്ക് 17 വിമാന സർവീസുകൾ

വന്ദേഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 11 മുതല്‍ 29 വരെയുള്ള ഷെഡ്യൂളില്‍ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമില്‍ നിന്നും ഒമ്ബതും റിയാദില്‍ നിന്നും എട്ടും സര്‍വിസുകളാണ് കേരളത്തിലേക്കുള്ളത്.
പുതിയ ഷെഡ്യൂളിലും ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങള്‍ പോലുമില്ല. ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്ക് നാലും കണ്ണൂരിലേക്ക് മൂന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഓരോ സര്‍വിസുകളുമാണുള്ളത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് മൂന്നും കൊച്ചിയിലേക്കും കണ്ണൂരിലേക്കും രണ്ടും തിരുവനന്തപുരത്തേക്ക് ഒരു സര്‍വിസുമുണ്ട്.റിയാദില്‍ നിന്ന് സെപ്തംബര്‍ 12 നും 20 നും കൊച്ചി, 13 നും 15 നും 22 നും കോഴിക്കോട്, 17 നും 25 നും കണ്ണൂര്‍, 19 ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സര്‍വിസുകള്‍.

